പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക തയ്യാറായി: ലോക്‌നാഥ് ബെഹ്‌റയുടെ പേരില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂ​ഡ​ല്‍​ഹി:  സി​ബി​ഐ ഡ​യ​റ​ക്ട​റെ ക​ണ്ട​ത്തൊ​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ കേ​ര​ള ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ പേ​രി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്. പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​ര്‍​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര പേ​ഴ്സ​ണ​ല്‍ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ പ​ത്തു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ബെ​ഹ്റ​യു​ടെ പേ​രി​ല്ലെ​ന്നാ​ണു വി​വ​രം.

സീ​നി​യോ​റി​റ്റി​യും അ​ഴി​മ​തി കേ​സു​ക​ള്‍ അ​ന്വേ​ഷി​ച്ചു​ള്ള പ്രാ​ഗ​ത്ഭ്യം, സി​ബി​ഐ മു​ന്‍​പ​രി​ച​യം, വി​ജി​ല​ന്‍​സ് കേ​സു​ക​ക​ളി​ലെ പ​രി​ച​യം എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീം​കോ​ട​തി ജ​ഡ്ജി എ.​കെ സി​ക്രി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പു​തി​യ സി​ബി​ഐ മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ റാ​ങ്കി​ലു​ള്ള സീ​നി​യ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്ള​ത്. മും​ബ​യ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സു​ബോ​ദ് കു​മാ​ര്‍ ജ​യ്സ്വാ​ള്‍, യു​പി ഡി​ജി​പി ഒ.​പി സിം​ഗ്, എ​ന്‍​ഐ​എ മേ​ധാ​വി വൈ.​സി മോ​ദി എ​ന്നി​വ​രാ​ണ് സാ​ധ്യ​ത പ​ട്ടി​ക​യി​ല്‍ ഉ​ള്ള​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗം സ്പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി റി​ന മി​ത്ര, സി​ആ​ര്‍​പി​എ​ഫ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ രാ​ജീ​വ് റാ​യ് ഭ​ട്ട്നാ​ഗ​ര്‍, നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റ് ഗാ​ര്‍​ജ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സു​ദീ​പ് ല​ഖ്താ​ക്കി​യ, ബ്യൂ​റോ ഓ​ഫ് പോ​ലീ​സ് റി​സ​ര്‍​ച്ച്‌ ആ​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റ് മേ​ധാ​വി എ.​പി മ​ഹേ​ശ്വ​രി, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​മി​നോ​ള​ജി ആ​ന്‍റ് ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് മേ​ധാ​വി എ​സ്. ജാ​വേ​ദ് അ​ഹ​മ്മ​ദ്, ബി​എ​സ്‌എ​ഫ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ര​ജ​നീ​കാ​ന്ത് മി​ശ്ര, ഇ​ന്തോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് മേ​ധാ​വി എ​സ്.​എ​സ് ദേ​സ്വാ​ള്‍ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

 

×