Advertisment

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം രോഗലക്ഷണം കാണിക്കാതെ: സംസ്ഥാനത്തിന് ആശങ്കയായി പുതിയ കൊറോണ കേസ്

New Update

പന്തളം: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് നിരീക്ഷണ സമയ പരിധി കഴിഞ്ഞ ശേഷം രോ​ഗലക്ഷണങ്ങളൊന്നും കാണിക്കാതെ. ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മംഗള എക്‌സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കഴിഞ്ഞ മാസം 15നാണ് നാട്ടിലേക്ക് പുറപ്പെട്ടത്.

Advertisment

publive-image

എറണാകുളം ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം ഓട്ടോയില്‍ നോര്‍ത്ത് സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് ശബരി എക്‌സ്പ്രസ്സില്‍ ചെങ്ങന്നൂരിലും തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസില്‍ പന്തളത്തെ വീട്ടിലും എത്തി നിരീക്ഷണത്തിലായിരുന്നു.

രോഗം എവിടെ നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് പകര്‍ന്നതെന്ന് സംബന്ധിച്ച്‌ ഇനിയും വ്യക്തത ഇല്ല. ട്രെയിനില്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയവരും ഉണ്ടായിരുന്നു. പ്രകടമായ രോഗലക്ഷണമില്ലാതിരുന്നിട്ടും ഡല്‍ഹിയില്‍ നിന്ന് വന്നതുകൊണ്ടാണ് സ്രവ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്നിട്ടും വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

Advertisment