Advertisment

ഇംഗ്ലണ്ടിൽ കണ്ടെത്തിയ വകഭേദം വന്ന കൊറോണ വൈറസ് കൂടുതൽ മാരകം; മരണനിരക്ക് 30% കൂടുതൽ

New Update

ലണ്ടൻ : ഇംഗ്ലണ്ടിൽ കണ്ടെത്തിയ വകഭേദം വന്ന കൊറോണ വൈറസ് കൂടുതൽ മാരകമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. എന്നാൽ, ഇവിടെ ഉപയോഗിക്കുന്ന 2 വാക്സീനും (ഫൈസർ, ഓക്സ്ഫഡ്) ഇതിനെതിരെയും ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ സെപ്റ്റംബറിൽ കെന്റിലാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയർലൻഡിലും ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നവരിൽ ഭൂരിഭാഗം പേരിലും ഈ വൈറസാണ് കാണുന്നത്. 50 രാജ്യങ്ങളിലേക്ക് ഇതു പടർന്നിട്ടുമുണ്ട്.

ഈ വൈറസ് ബാധിച്ചവരിൽ മരണനിരക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ 30% കൂടുതലാണെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകൻ പാട്രിക് വാലൻസ് പറഞ്ഞു. വാക്സീൻ സ്വീകരിച്ചവരും മുൻപ് കോവിഡ് ബാധിച്ച് സുഖപ്പെട്ടവരും ഇതിനെതിരെ പ്രതിരോധശക്തി ആർജിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, വാക്സീൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൈവരിക്കാൻ 3 ആഴ്ച സമയം വേണ്ടിവരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ പ്രഫ. ജൊനാഥൻ വാൻടം മുന്നറിയിപ്പു നൽകി. ഈ സമയത്ത് വാക്സീൻ സ്വീകരിച്ചവരിൽ നിന്നു തന്നെ രോഗം പകരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

covid 19 uk
Advertisment