Advertisment

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾക്ക് മണിക്കൂറുകൾക്കുള്ളിൽ ദാരുണാന്ത്യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ടെക്സസ്: ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അവർ ഒന്നിച്ചു. എന്നാൽ ആ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. മരണം എന്ന ദൂതെത്തി ദമ്പതികളെ വാഹനാപകടത്തിന്റെ രൂപത്തിൽ കൊണ്ടു പോയി. ടെക്സസിലാണ് അതിദാരുണമായ സംഭവം നടന്നത്.

Advertisment

publive-image

ഹാര്‍ലിയും റിയാനന്‍ മോര്‍ഗനും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ടെക്സസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷം ഹൈവേയിലേക്ക് തിരിഞ്ഞ ഇരുവരെയും പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

'എന്റെ കൈകളില്‍ പുരണ്ട അവന്റെ രക്തം ഇപ്പോഴുമുണ്ട്. ആ ദൃശ്യങ്ങള്‍ ഇനിയുള്ള ജീവിതത്തിലും വേട്ടയാടും. എന്റെ കണ്‍മുന്നിലാണ് എന്റെ കുട്ടികള്‍ കൊല്ലപ്പെട്ടത്. ഒരിക്കലും മറക്കാനാകില്ല. ഓരോ രാത്രിയും എന്റെ കുഞ്ഞ് കൊല്ലപ്പെടുന്ന ദൃശ്യങ്ങള്‍ ഞാന്‍ കാണും'- നിറകണ്ണുകളോടെ ഹാര്‍ലിയുടെ മാതാവ് പറഞ്ഞു.

ഹാര്‍ലിയുടെ അമ്മയും സഹോദരിയും നോക്കി നില്‍ക്കെയായിരുന്നു ആ അപകടം സംഭവിച്ചത്.

Advertisment