Advertisment

37 ദിവസങ്ങള്‍ക്കു ശേഷം വുഹാനില്‍ വീണ്ടും കൊവിഡ്; ചൈനയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 14 കേസുകള്‍; ആകെ രോഗബാധിതരുടെ എണ്ണം 82901

New Update

publive-image

Advertisment

ബെയ്ജിംഗ്: കൊവിഡ് 19ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 37 ദിവസങ്ങള്‍ക്കും ശേഷം വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തു. വുഹാനിലെ ഒരാളുള്‍പ്പെടെ ചൈനയില്‍ 14 പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്.

ജിലിന്‍ പ്രവിശ്യയില്‍ 11 കേസുകളും ഹ്യൂബെ പ്രവിശ്യയില്‍ ഒരു കേസുമാണ് പുതിയതായി സ്ഥിരീകരിച്ചത്.

ഇതോടെ ചൈനയിലെ രോഗബാധിതരുടെ എണ്ണം 82901 ആയി ഉയര്‍ന്നു. ഏപ്രില്‍ മൂന്നിനായിരുന്നു വുഹാനില്‍ അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ ഏപ്രില്‍ 28ന് ശേഷം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

Advertisment