Advertisment

അതിതീവ്ര വൈറസ് തമിഴ്‌നാട്ടിലും ; സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്

New Update

ചെന്നൈ : ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കി. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisment

publive-image

തമിഴ്‌നാട്ടില്‍  1005 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 13 പേരും ഉള്‍പ്പെടുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വളരെ പെട്ടെന്ന് പടരുന്ന തരത്തിലുള്ള ജനിതകമാറ്റം വന്ന വൈറസാണ് ബ്രിട്ടനില്‍ പടരുന്നത്. ബ്രിട്ടനു പുറമേ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ കോവിഡ് വൈറസ് വ്യാപിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

പുതിയ രോഗബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെട്ടു. കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാർ​ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

covid 19
Advertisment