കൊവിഡിന് പിന്നാലെ ഭീഷണിയുയര്‍ത്തി എബോളയും; കോംഗോയില്‍ രോഗം സ്ഥിരീകരിച്ച ആറില്‍ നാലു പേരും മരിച്ചു; കൊവിഡ് മാത്രമല്ല ഭീഷണിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, June 1, 2020

കോംഗോ: കൊവിഡിന് പിന്നാലെ ഭീഷണിയുയര്‍ത്തി എബോളയും. കോംഗോയില്‍ എബോള വീണ്ടും പൊട്ടിപ്പുറപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആറില്‍ നാലും പേരും മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.

എക്വറ്റൂര്‍ പ്രവിശ്യയിലെ എംബന്ദകയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക്‌ രോഗം ബാധിച്ചിരിക്കാമെന്ന് കോംഗോ സര്‍ക്കാര്‍ കരുതുന്നു.

കൊവിഡ് മാത്രമല്ല ആളുകള്‍ നേരിടുന്ന ഭീഷണിയെന്ന് ഇത് വ്യക്തമാക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

×