നിത്യാമേനോനൊപ്പം ചാക്കോച്ചന്റെ ബിഗ് ബജറ്റ് ചിത്രം

Friday, January 11, 2019

ബിഗ് ബജറ്റ് ചിത്രവുമായി കുഞ്ചാക്കോ ബോബന്‍. ചെറിയൊരു ഇടവേളക്ക് ശേഷം നിത്യ മേനോനോനൊപ്പമുള്ള ‘ചെന്നൈയില്‍ ഒരു നാള്‍’ എന്ന ചിത്രവുമായാണ് ചാക്കോച്ചന്‍ എത്തുന്നത്. സ്‌പോര്‍സ് സിനിമയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയായാണ് നിത്യ മേനോന്‍ എത്തുന്നത്.

‘പോപ്പിന്‍സി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ചെന്നൈയില്‍ ഒരു നാള്‍. കുഞ്ചാക്കോ ബോബന്‍ കായിക താരമായി വേഷമിടുന്ന ചിത്രം, സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന ഷഹീദ് ഖാദറാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കൊല്‍ക്കത്ത പശ്ചാത്തലമായാണുള്ളതെന്നാണ് ലഭ്യമായ വിവരം. മാര്‍ച്ചോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

×