Advertisment

കുട്ടികളും മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കുഞ്ഞു ചിത്രം; കൊന്നപ്പൂക്കളും മാമ്പഴവും റിലീസായി

author-image
ഫിലിം ഡസ്ക്
New Update

കൊറോണയും പേമാരിയും ബുദ്ധിമുട്ടിക്കുന്ന ഈ ഓണക്കാലത്ത് കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും സന്തോഷം പകരുകയാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന കുഞ്ഞു ചിത്രം.

Advertisment

publive-image

ടോപ്പ് സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ജയ്ഡൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. പൂർണമായി കുട്ടികളെ ജീവിതത്തെയും അവരുടെ സന്തോഷങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് ആണ്. വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്റെ ബാനറിൽ നീന ബി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിരവധി ദേശിയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ഇതിനോടകം തന്നെ ചിത്രം പ്രദർശിപ്പിച്ച് കഴിഞ്ഞു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റഷ്യയിൽ ചിത്രം സെമി ഫൈനലിസ്റ്റ് ആയിരുന്നു. ആദർശ് കുര്യൻ ആണ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഷാരൂൺ സലിം.

മലയാളത്തിലെ മൂന്നാമത്തെ ഒടിടി റിലീസായ ഈ ചിത്രം മെയിൻസ്ട്രീം ആപ്പ് വഴി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.

new film
Advertisment