Advertisment

പുതുമുഖങ്ങളുടെ ‘നോണ്‍സെന്‍സ്’

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്ത് ജോണിസാഗരിക നിര്‍മ്മിച്ച് ചിത്രമാണ് നോണ്‍സെന്‍സ്. ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോര്‍ജ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സൈക്കിള്‍ സ്റ്റണ്ട് അഥവാ ബി എം എക്‌സ് (ബൈസൈക്കിള്‍ മോട്ടോക്രോസ്) എന്ന പേരില്‍ അറിയപ്പെടുന്ന സൈക്കിള്‍ സ്‌പോര്‍ട്ടിനെ പ്രമേയമാക്കിയ ചിത്രം ബി എം എക്‌സിനെക്കുറിച്ചു ഒന്നും തന്നെ പറയുന്നില്ല.

ബി എം എക്‌സില്‍ താത്പര്യം ഉള്ള അരുണ്‍ (റിനോഷ് ജോര്‍ജ്) ആണ് ഇതിലെ കേന്ദ്ര കഥാപാത്രം. പ്രണയവും സുഹൃദ് ബന്ധങ്ങളും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ചിത്രം ഒരു പന്ത്രണ്ടാംക്ലാസുകാരന്റെ ജീവിത വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. എപ്പോഴും കുഴപ്പത്തില്‍ ചെന്നു ചാടുന്ന അധ്യാപകരുടെ കണ്ണിൽ കരടായ അരുണ്‍ സ്‌കൂളില്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിൽ.

https://www.youtube.com/watch?time_continue=3&v=F7ExTuTK9Gg

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ അരുണിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായി വിനയ് ഫോര്‍ട്ട് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. കൂടാതെ ലാലു അലക്‌സ്, ഊര്‍മ്മിള ഉണ്ണി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിലുടനീളം അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിത വീക്ഷണം പ്രതിപാദിച്ചിരിക്കുന്നു.

Advertisment