Advertisment

കോവിഡ് സ്ഥിരീകരിച്ചവർക്ക് വൻ ഭീഷണിയായി അത്യപൂർവ ഗുരുതര രോഗവും; ‘മ്യൂകോർമൈകോസിസ്’ ബാധിച്ചാല്‍ കാഴ്ച്ച പോകും, ഒപ്പം മരണവും !

New Update

അഹമ്മദാബാദ്: രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവർക്ക് വൻ ഭീഷണിയായി മറ്റൊരു അത്യപൂർവ ഗുരുതര രോഗവും. കോവിഡ് രോഗം സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് ‘മ്യൂകോർമൈകോസിസ്’ എന്ന ഫംഗൽ ബാധ സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ പകുതി മാത്രമേ രോഗമുക്തി നേടിയവരുളളൂ എന്നത് ഈ രോഗത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്ന വസ്തുതയാണ്.

Advertisment

publive-image

രോഗം മാറിയവർക്ക് പോലും കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. അഹമ്മദാബാദിൽ അഞ്ചുപേർക്ക് ഇത്തരത്തിൽ രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് രോഗം മാറിയെങ്കിലും കാഴ്ചശക്തി ഇല്ലാതെയായി. 34നും 47നുമിടയിൽ പ്രായമുളളവരായിരുന്നു രോഗം ബാധിച്ച അഞ്ചിൽ നാലുപേരും.

ഇവരുടെ കണ്ണുകൾ തളളി വെളിയിലേക്ക് വന്ന നിലയിലായിരുന്നു. 67വയസുകാരനായിരുന്നു അഞ്ചാമൻ. ഇവർക്കെല്ലാം ഉയർന്ന പ്രമേഹവുമുണ്ടായിരുന്നു. ചിലർക്ക് കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥിയും നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇത്തരത്തിൽ രോഗം ബാധിച്ചവരിൽ പകുതി പേർക്ക് ജീവൻ നഷ്ടമാകുകയും ബാക്കി പകുതി ശതമാനം ആളുകൾക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്തു. മസ്തിഷ്കത്തിൽ രോഗം ബാധിച്ചാൽ മരണം ഉറപ്പാണെന്ന് ഡോക്ടർമാർ പറയുന്നു. അന്തരീക്ഷത്തിൽ കാണപ്പെടുന്ന മ്യുകോർമൈസെറ്റെസ് എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം.

ശരീരത്തിൽ ഏത് ഭാഗത്ത് വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തിനെയോ സൈനസ് പ്രദേശങ്ങളെയോ ആണ് ഇത് സാധാരണ ബാധിക്കുക. ഉയർന്ന പ്രമേഹരോഗമുളളവരിലും ഈ രോഗമുണ്ടാകാം. എന്നാൽ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും വളരെ പെട്ടെന്ന് രോഗനിർണയം നടത്തിയാൽ രോഗിയെ രക്ഷിക്കാനാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.

കണ്ണുകളെ ബാധിച്ചാൽ കണ്ണ് വീർക്കുകയും വെളളം നിറയുകയും ചെയ്യാം. രോഗം ഭേദമാകുന്നവർക്ക് രൂപത്തിൽ മാറ്റമുണ്ടാകുമെന്ന് വിദഗ്ധർ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

covid 19 corona virus
Advertisment