ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി; പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിലിം ഡസ്ക്
Friday, September 7, 2018

നിലപാട് കൊണ്ടും അഭിനയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന നടനാണ് മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന നടന്‍ വിജയ് സേതുപതി. ഇതുവരെ തന്റെ കരിയറില്‍ അദ്ദേഹം ചെയ്ത വേഷങ്ങളെല്ലാം തന്നെ വ്യത്യസ്തമായിരുന്നു.

Image result for vijay sethupathi as transgender

വീണ്ടും ഇതാ ആരാധകരെ ഞെട്ടിക്കുന്ന ലുക്കുമായി എത്തിയിരിക്കുന്ന വിജയ് യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ ചിത്രമായ സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിട്ടാണ് വിജയ് എത്തുന്നത്.

Image result for vijay sethupathi female

ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നത്. സാരിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ വിജയ് യുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Image result for vijay sethupathi as transgender

മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസില്‍ വിജയ് സേതുപതിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായികയായെത്തുന്നത്.

പുതിയ ലുക്കിലെത്തുന്ന വിജയ് യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

Image result for vijay sethupathi as transgender

×