Advertisment

മമ്മൂട്ടി ചിത്രം ’വൺ’ ഇനി മറ്റ് ഭാഷകളിലേക്കും; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'വണ്‍'. തിയറ്റര്‍ റിലീസിനു ശേഷം ഏപ്രില്‍ 27ന് നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം പിന്നീട് എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലും മമ്മൂട്ടി അവതരിപ്പിച്ച മുഖ്യമന്ത്രി കഥാപാത്രത്തിനും ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോണി കപൂർ. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുമുള്ള റിമേക്ക് അവകാശമാണ് ലഭിച്ചത്. മുമ്പ് മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍, മാമുക്കോയ,തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു.

cinema
Advertisment