Advertisment

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ആക്രമണം നടത്തിയ സംഭവം തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

New Update

തിരുവനന്തപുരം:സഹപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച്‌ കയറി സദാചാര ഗുണ്ടായിസം നടത്തിയ പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Advertisment

publive-image

വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സംഭവങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിക്കുമെന്ന് ജോസഫൈന്‍ അറിയിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളില്‍ ഐസിസി(ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി) ഉണ്ടോയെന്നതുള്‍പ്പെടെ പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അധ്യക്ഷ അറിയിച്ചു.

പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച്‌ തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

അതേസമയം സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്‌തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രാധാകൃഷ്ണനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു.

media issue arrest
Advertisment