Advertisment

ആശ്വാസകരം! മരണസംഖ്യ കുറഞ്ഞു, കൊറോണ വൈറസിനുണ്ടായ ജനിതക 'മാറ്റം നല്ലതാ'ണെന്ന് ആരോഗ്യവിദഗ്ധര്‍

New Update

കൊറോണ വൈറസിനുണ്ടായ ജനിതക 'മാറ്റം നല്ലതാ'ണെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് 19 രോഗകാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനുണ്ടായ ജനിതകമാറ്റം വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വൈറസ് ബാധിക്കുന്നവരിലെ മരണസംഖ്യ കുറഞ്ഞുവെന്നതാണ് ആശ്വാസകരം.

Advertisment

publive-image

ഡി614ജി എന്ന് പേരിട്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഉപവിഭാഗം യൂറോപിലും അമേരിക്കയിലും ഏഷ്യയിലെ പല ഭാഗങ്ങളിലും വളരെ വേഗത്തില്‍ പടരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപൂരിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ പോള്‍ ടാംബയായാണ് ലഭ്യമായ തെളിവുകള്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഉപവിഭാഗമായ ഡി614ജി വീര്യം കുറഞ്ഞതാണെന്ന് അറിയിച്ചിരിക്കുന്നത്.

മരണനിരക്കിലുള്ള കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ കോവിഡ് രോഗാണുവിനെ അപകടം കുറഞ്ഞ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'കൂടുതല്‍ പേരിലേക്ക് പകരുന്നുണ്ടെങ്കിലും മരണനിരക്ക് കുറയുന്നുണ്ട്. കോവിഡ് രോഗാണുവിനെ സംബന്ധിച്ച് ഈ ജനിതകമാറ്റം ശുഭകാര്യമാണ്' ഡോ. ടാംബയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഏതാണ്ട് ഫെബ്രുവരി തുടക്കത്തില്‍ തന്നെ ഈ കൊറോണ വൈറസിന്റെ ഉപവിഭാഗത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നു. യൂറോപിലും അമേരിക്കയിലുമാണ് ആദ്യം ഡി614ജി വൈറസിനെ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്. ഈ ജനിതകമാറ്റം കൂടുതല്‍ അപകടകാരിയായെന്നതിന് തെളിവില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു.

covid 19 corona virus
Advertisment