Advertisment

ദേവസേനയായി അനശ്വര, ബാഹുബലിയായി അജു വര്‍ഗീസ്... ആദ്യ രാത്രിയിലെ ഗാനരംഗം വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിലെ ഗാനരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. മലയാളത്തിന്‍റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ശ്രദ്ധേയമാകുന്നത്.

Advertisment

publive-image

 

അജു വര്‍ഗീസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത അനശ്വര രാജനും ഒന്നിക്കുന്ന പ്രണയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനത്തിനു ബിജിബാലിന്‍റെ സംഗീതത്തിനു ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവരാണ് പാട്ട് പടിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

 

Advertisment