Advertisment

ഡല്‍ഹിയിലെ കൊവിഡ് ബാധിതരില്‍ കൂടുതലും സ്ത്രീകള്‍; മൂന്നിലൊന്ന് പേരിലും കൊവിഡ് ആന്റിബോഡി ! സീറോ സര്‍വേ പറയുന്നത്...

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് ബാധിതരില്‍ കൂടുതലെന്നും സ്ത്രീകളെന്ന് സീറോ സര്‍വേയുടെ കണ്ടെത്തല്‍. ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പരിശോധന നടത്തിയ 15000 പേരില്‍ മൂന്നിലൊന്ന് പേരിലും കൊവിഡ് ആന്റിബോഡിയുണ്ടെന്നും കണ്ടെത്തി. 32.2 ശതമാനം സ്ത്രീകളിലും 28.3 ശതമാനം പുരുന്മാരിലും ആന്റിബോഡിയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 158604 ആയി. വെള്ളിയാഴ്ച 1250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയതായി 13 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4270 ആയി ഉയര്‍ന്നു. 1082 പേര്‍ 24 മണിക്കൂറിനിടയില്‍ രോഗമുക്തി നേടി. ഇതുവരെ 142908 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 11426 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment