Advertisment

കോഴിക്കോട്ട് പുതുവത്സരാഘോഷത്തിന് നിയന്ത്രണം

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ആഘോഷങ്ങളിലും ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങളിൽ ശ്രദ്ധക്കുറവ് വരുന്നതായും കാണുന്നു.

പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ തിങ്ങിനിറയുന്നതു കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.

ഡിസംബർ 31 മുതൽ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മാണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷം ബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും.

ബീച്ചിൽ എത്തുന്നവർ വൈകുന്നേരം 7 മണിക്കു മുന്‍പായി ബീച്ച് വിട്ടു പോകേണ്ടതാണ്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാതിരിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും.

 

kozhikode news
Advertisment