Advertisment

ഇതു സത്യമല്ല; താനും വില്യംസനുമായി മികച്ച ബന്ധമാണുള്ളത്; കെയ്ൻ വില്യംസനെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഗാരി സ്റ്റെഡ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കെയ്ൻ വില്യംസനെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ ശ്രമിച്ചെന്ന ആരോപണം ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് നിഷേധിച്ചു. ഈ വർഷമാദ്യം ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പര 3–0ന് പരാജയപ്പെട്ടപ്പോൾ വില്യംസനു പകരം ടോം ലാതമിനെ ക്യാപ്റ്റനാക്കാൻ സ്റ്റെഡ് ശ്രമിച്ചെന്നു പ്രചരിച്ചിരുന്നു.

publive-image

എന്നാൽ, ഇതു സത്യമല്ലെന്നും താനും വില്യംസനുമായി മികച്ച ബന്ധമാണുള്ളതെന്നും കോച്ച് പറഞ്ഞു. വില്യംസന്റെ നായകത്വത്തിൽ കഴിഞ്ഞ ഏകദിന ലോകകപ്പിനിറങ്ങിയ കിവീസ് ഫൈനലിൽ ഇംഗ്ലണ്ടിനോടു സൂപ്പർ ഓവറിൽ തോൽവി സമ്മതിച്ചതിന് ഇന്ന് ഒരു വർഷം പൂർത്തിയായി.

sports news cricket news
Advertisment