Advertisment

പഴ്സ് എടുക്കാൻ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ;ജസീന്തയ്കക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

New Update

ന്യൂസിലാന്റ്: പഴ്സ് എടുക്കാൻ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡൻ. സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വന്ന സ്ത്രീ കൗണ്ടറിൽ ജെസീന്തയ്ക്ക് മുന്നിലായിരുന്നു നിന്നത്. എന്നാൽ ഇവർ പഴ്‌സ് എടുക്കാൻ മറന്നു എന്ന് തിരിച്ചറിഞ്ഞതോടെ പ്രധാനമന്ത്രി ഇവർക്ക് ബില്ലടയ്ക്കാൻ പണം നൽകുകയായിരുന്നു.

Advertisment

publive-image

പ്രധാനമന്ത്രി തന്നെ സഹായിച്ച വിവരം സഹായം സ്വീകരിച്ച വനിതയാണ് സോഷ്യൽ മീഡിയയിലുടെ വിവരം ആദ്യം പങ്കുവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ സഹായിച്ച വിവരം ജെസീന്ത അംഗീകരിക്കുകയും ചെയ്തു. അവർ രണ്ടു കുട്ടികളുടെ അമ്മയായത് കൊണ്ടാണ് താൻ സഹായിച്ചതെന്നായിരുന്നു വാർത്തകൾ സ്ഥിരീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ജെസീന്ത ആർഡൻ പറഞ്ഞത്.

അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്മം നൽകുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജെസീന്ത. ക്രൈസ്റ്റ് ചർച്ചിലെ മോസ്‌ക്കുകളിൽ നടന്ന വെടിവയ്പ്പിൽ ദുരിതബാധിതരെ പിന്തുണച്ച് ഹിജാബ് ധരിച്ച് ജെസീന്ത എത്തിയതും ഏറെ മാദ്ധ്യമ ശദ്ധ നേടിയിരുന്നു. ജസീന്തയുടെ നല്ലമനസിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment