Advertisment

അഫ്ഗാന്‍ വിഷയം: പാകിസ്ഥാനിലേക്ക് പോകാന്‍ ആശങ്കയെന്ന് ന്യൂസിലന്‍ഡ് താരങ്ങള്‍; ക്രിക്കറ്റ് മത്സരം സംശയത്തില്‍

New Update

publive-image

വെല്ലിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് അയല്‍രാജ്യമായ പാകിസ്ഥാനിലേക്ക് പോകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലന്‍ഡ് താരങ്ങള്‍. ബംഗ്ലാദേശ്, പാകിസ്ഥാന്‍ പര്യടനങ്ങള്‍ക്കായി അടുത്തയാഴ്ച പുറപ്പെടാനിരിക്കെയാണ് ചില താരങ്ങള്‍ ആശങ്ക അറിയിച്ചത്.

ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങള്‍ തയ്യാറാണ്. എന്നാല്‍ പാകിസ്ഥാനിലേക്കുള്ള യാത്രയാണ് താരങ്ങളെ അലട്ടുന്നത്. ട്വന്റി20 ലോകകപ്പ് മുൻനിർത്തി അവസാന വട്ട ഒരുക്കത്തിന്റെ ഭാഗമായാണ് ബംഗ്ലദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾ.

Advertisment