വെല്ലിങ്ടണ്‍: ന്യുസീലൻഡിൽ 51 പേര്‍ മരിച്ച ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾക്ക് തടവുശിക്ഷ. മാര്‍ച്ച് രണ്ടാം വാരം നടന്ന വെടിവയ്പിന്റെ ദൃശ്യങ്ങള്‍ 44 വയസ്സുള്ള ഫിലിപ്പ് ആര്‍പ്സിന്‍ എന്നയാള്‍ പ്രചരിപ്പിച്ചിരുന്നു.

publive-image

വെല്ലിങ്ടണിലെ കോടതി 21 മാസത്തെ തടവാണ് ശിക്ഷ വിധിച്ചത്. 30 പേര്‍ക്കായിരുന്നു ഫിലിപ്പ് ദൃശ്യങ്ങൾ അയച്ചത്.

ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന ഭീകരവാദി നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടിരുന്നു.

അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.  രണ്ട് മുസ്ലീം പള്ളികളിലായി പ്രാര്‍ഥനയ്‌ക്കെത്തിയ നിരപരാധികളാണ് ന്യൂസിലന്‍ഡ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.