Advertisment

മൂവാറ്റുപുഴയില്‍ വീടിന്റെ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണു പിഞ്ചു കുഞ്ഞ് മരിച്ചു

New Update

കൊച്ചി: വീടിന്റെ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണു പിഞ്ചു കുഞ്ഞ് മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്കൂൾപ്പടി കോട്ടേപ്പറമ്പിൽ മുഹസിന്റെ മകൻ മുഹമ്മദ് (ഒരു വയസ്) ആണ് മരിച്ചത്.

Advertisment

publive-image

ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു.

ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ  വീണത് എന്നാണ് നി​ഗമനം. കുഞ്ഞിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി സ്വാലിഹ.

new born death
Advertisment