Advertisment

ഏലക്കൃഷിക്കുള്ള വിള ഇൻഷുറൻസ്‌ ; 28ന് മുൻപു രജിസ്റ്റർ ചെയ്യണം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡ് പൊതുമേഖലയിലുള്ള അഗ്രികൾചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന ഏലക്കൃഷിക്കുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന് 28നു മുൻപു കർഷകർ രജിസ്റ്റർ ചെയ്യണം.

പദ്ധതിയിൽ ഉണക്ക്, അതിവൃഷ്ടി, രോഗകീട സാധ്യതയുള്ള കാലാവസ്ഥ എന്നീ പ്രതികൂല സാഹചര്യങ്ങൾക്ക് കാലാവസ്ഥാ നിലയങ്ങളിൽ നിന്നുള്ള ഡേറ്റ പ്രകാരമുള്ള നഷ്ടപരിഹാരവും വെള്ളപ്പൊക്കം, കാറ്റിൽ തണൽമരങ്ങൾ വീണുണ്ടാകുന്ന നഷ്ടങ്ങൾ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കൃഷിയിടത്തിലെ വ്യക്തിഗത നഷ്ടപരിഹാര നിർണയവും ഉണ്ടാകും.

പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന കർഷകർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, നികുതിച്ചീട്ട് അല്ലെങ്കിൽ പാട്ടച്ചീട്ട്, കാർഡമം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി പൂരിപ്പിച്ച അപേക്ഷയോടൊപ്പം നൽകണം. ഒരു ഹെക്ടർ കൃഷി കർഷകർക്ക് 1,20,000 രൂപയ്ക്ക് ഇൻഷുർ ചെയ്യാം. ഇതിനായി കർഷകർ സബ്സിഡി കിഴിച്ച് അടയ്ക്കേണ്ട പ്രീമിയം 5310 രൂപയാണ് (ഒരേക്കറിന് 2124 രൂപ). മൊത്തം പ്രീമിയത്തിന്റെ 75% സ്പൈസസ് ബോർഡ് സബ്സിഡിയായി നൽകും.

കൂടുതൽ വിവരങ്ങൾക്ക് അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധിയുമായോ ഏറ്റവുമടുത്തുള്ള സ്പൈസസ് ബോർഡ് ഓഫിസുമായോ ബന്ധപ്പെടണം. അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയുടെ ഇടുക്കിയിലെ പ്രതിനിധികളുടെ ഫോൺ: 9995681025, 9037138382.

Advertisment