Advertisment

ആഫ്രിക്കയിൽ കാണപ്പെടുന്ന ബെറി വർഗത്തിൽപെട്ട ഫലമാണ് മിറക്കിൾ ഫ്രൂട്ട് ; ഈ ഫലത്തിന്റെ അത്ഭുത വിശേഷങ്ങളിതാ.....

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ആഫ്രിക്കയിൽ കാണപ്പെടുന്ന ബെറി വർഗത്തിൽപെട്ട ഫലമാണ് മിറക്കിൾ ഫ്രൂട്ട്. പേര് പോലെ തന്നെ ഈ പഴത്തിനൊരു പ്രത്യേകയുണ്ട്. മിറക്കിൾ ഫ്രൂട്ട് കഴിച്ച് ഏതാണ്ട് 30 മിനിട്ട് നേരം എന്ത് കഴിച്ചാലും മധുരം അനുഭവപ്പെടും ! മിറക്കിൾ ഫ്രൂട്ട് കഴിക്കുമ്പോൾ നാവിലെ രസമുകുളങ്ങൾക്ക് കുറച്ച് സമയത്തേക്ക് പുളി രസം അറിയാൻ സാധിക്കാതെ വരുന്നു. അല്‌പം മധുരവും കയ്പ്പും ഇടകലർന്ന രുചിയുള്ള മിറക്കിൾ ഫ്രൂട്ട് കഴിച്ചതിനു ശേഷം നാരങ്ങാ പോലുള്ള പുളിയുള്ള ആഹാര പദാർത്ഥങ്ങൾ കഴിച്ചാൽ മധുരമായിരിക്കും തോന്നുക.

Advertisment

publive-image

ഇവ 'മിറക്കിൾ ബെറി ', 'ടാമി ' തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന 'മിറക്കുലിൻ' എന്ന വസ്‌തുവിന്റെ സാന്നിദ്ധ്യമാണ് ഈ പ്രത്യേകതയ്ക്ക് കാരണം. മിറക്കുലിൻ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് പുളി, കയ്പ് രുചികൾക്ക് പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നു. സപ്പോട്ടേസിയേ കുടുംബത്തിൽപെട്ട ഇവയിൽ പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു.

കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ നാവിലെ രുചി വ്യത്യാസം ക്രമപ്പെടുത്താനും മിറക്കിൾ ഫ്രൂട്ട് സഹായിക്കും. ചെറിയ ശാഖകളും ഇലകളുമാണ് ഇവയ്ക്ക്. ഒരാൾ പൊക്കത്തിൽ വരെ ഇവ വളരാറുണ്ട്. കേരളത്തിലും ഇപ്പോൾ ഈ ആഫ്രിക്കൻ അതിഥികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് മുതൽ നാല് വർഷം വരെയാണ് മിറക്കിൾ ഫ്രൂട്ട് ചെടിയ്ക്ക് പുഷ്പിക്കാൻ വേണ്ടത്. പാകമാകുമ്പോൾ കടും ചുവപ്പ് നിറമാണ് മിറാക്കിൾ ഫ്രൂട്ടിന്. ചെടിയിലെ പൂക്കൾക്ക് വെള്ള നിറമാണ്.

Advertisment