Advertisment

സ്വയം തൊഴില്‍ സംരംഭമായി ഇറച്ചിക്കോഴി വളര്‍ത്തല്‍

New Update

ഇന്ന് കേരളത്തില്‍ സാധ്യതയുള്ള ഉപതൊഴില്‍, സ്വയം തൊഴില്‍ സംരംഭമായി ഇറച്ചിക്കോഴി വളര്‍ത്തല്‍ മാറിക്കഴിഞ്ഞു.

Advertisment

ഇറച്ചിക്കോഴി ഫാമിനോടൊപ്പം ഇറച്ചി നേരിട്ട് വിപണനം നടത്താവുന്ന വിപണന യൂണിറ്റുകള്‍ ആരംഭിക്കുന്നത് കോഴി വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാന്‍ സഹായിക്കും. ഇറച്ചിക്കോഴിയെ നേരിട്ട് ഇടനിലക്കാരില്ലാതെ ഡ്രസ്സ് ചെയ്ത് വില്പന നടത്തണം. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് കോഴിയിറച്ചി വിപണനം നടത്തണം.

publive-image

Divisibility ഈ മേഖലയില്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കണം. ഓരോ ശരീരഭാഗവും വെവ്വേറെ വെട്ടി (cut apart portions) വില്പന നടത്തുന്നതിലൂടെ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചുള്ള വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്.

തമിഴ്‌നാട്ടിലെ ഉഡുമല്‍പ്പേട്ടയിലെ സുഗ്ഗീസ് ചിക്കന്‍ ഡിവിസിബിലിറ്റി പ്രാവര്‍ത്തികമാക്കി വരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും. 2-3 പേരുള്ള കുടുംബത്തിന് ചിലപ്പോള്‍ രണ്ട് കി.ഗ്രാം. കോഴിയിറച്ചിയുടെ ആവശ്യം വേണ്ടിവരില്ല. എന്നാല്‍ അവരുടെ ആവശ്യത്തിനനുസരിച്ചുള്ള അളവില്‍ ഇറച്ചി വാങ്ങാന്‍ ഉശ്ശശെയശഹശ്യേ പ്രാവര്‍ത്തികമാക്കിയിട്ടുള്ള വിപണന കേന്ദ്രങ്ങളിലൂടെ സാധിക്കും.

Advertisment