Advertisment

കേരള കോൺഗ്രസ്‌ (എം) ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ചെങ്ങന്നൂര്‍: കേരള കോൺഗ്രസ്‌ (എം) സ്റ്റീയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടി സെമി കേഡർ പാർട്ടിയാകുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ ലയൺസ്‌ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ എബ്രഹാം ഇഞ്ചക്കലോടി അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ്‌ വി.സി ഫ്രാൻസിസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സ്റ്റീയറിങ് കമ്മിറ്റി അംഗം ജെന്നിങ്‌സ് ജേക്കബ്, പാർട്ടി നേതാക്കളായ ജോൺ മാത്യു മുല്ലശ്ശേരി, ടി.പി ജോൺ, ജേക്കബ് മാത്യു, സജി കീളാത്തറ, തോമസ് കളരിക്കൽ, വനിതാ കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ വത്സമ്മ എബ്രഹാം, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌ തോമസ് ഫിലിപ്പോസ്, കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ്‌ ആൻ സ്റ്റാൻലി, വനിതാ കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ വത്സമ്മ ശിവദാസ്, നിയോജകമണ്ഡലം സെക്രട്ടറി മോഹൻ കൊട്ടാരത്തുംപറമ്പിൽ, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ സത്താർ മാന്നാർ, കെ.റ്റി.യു.സി (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.കെ സോളമൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജു യോഹന്നാൻ, സെലീന നൗഷാദ് എന്നിവർ പ്രസംഗിച്ചു.

publive-image

പാർട്ടി മണ്ഡലം പ്രസിഡന്റുമാർ റിപ്പോർട്ടിങ് നടത്തി ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പാർട്ടിയുടെ ബഹുജന അടിത്തറ വികസിപ്പിക്കുന്നതു സംബന്ധിച്ചും, പാർട്ടി സംഘടനാ തിരഞ്ഞെടുപ്പും, പാർട്ടിയെ സെമി കേഡർ പാർട്ടി ആകുന്നതിന്റെ നടപടി ക്രമങ്ങളെക്കുറിച്ചും ജില്ലയുടെ ചാർജുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു.

കൂടാതെ മണ്ഡലം കമ്മിറ്റി ചേരാൻ തീരുമാനിച്ചു.

25 - 8 - 21 മാന്നാർ മണ്ഡലം 4 PM

27 - 8 - 21 ബുധനൂർ മണ്ഡലം 5 PM

28 - 8 - 21 പുലിയൂർ മണ്ഡലം 5 PM

30 - 8 - 21 വെണ്മണി മണ്ഡലം 5 PM

31 - 8 - 21 തീരുവൻവണ്ടൂർ മണ്ഡലം 5 PM

2- 9 - 21 പാണ്ടനാട് മണ്ഡലം 5 PM

3 - 9 - 21 ചെന്നിത്തല മണ്ഡലം 4 PM

4 - 9 - 21 മുളക്കുഴ മണ്ഡലം 4 PM

6 - 9 - 21 ചെറിയനാട് മണ്ഡലം 4 PM

7 - 9 - 21 ആല മണ്ഡലം 5 PM

9 - 9 - 21 ചെങ്ങന്നൂർ മുൻസിപ്പാലിറ്റി മണ്ഡലം 4PM

കൂടാതെ വിവിധ പോഷക സംഘടനകളുടെയും യോഗം ചേരാൻ തീരുമാനിച്ചു. അതോടൊപ്പം വിവിധ പാർട്ടികളിൽ നിന്ന് വന്ന നേതാക്കളെ യോഗത്തിൽവെച്ച് സ്വീകരിച്ചു.

kerala congress m
Advertisment