Advertisment

കേരളാ കോൺഗ്രസ്‌ (എം) ആലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

കേരളാ കോൺഗ്രസ്‌ (എം) സ്റ്റീയറിങ് കമ്മിറ്റി തീരുമാനപ്രകാരം പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുന്നതിനു മുന്നോടിയായുള്ള ആലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ്‌ വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ വി.സി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റീയറിങ് കമ്മിറ്റി അംഗം ജന്നിംഗ്സ്‌ ജേക്കബ്, പാർട്ടി നേതാക്കളായ തോമസ് കളരിക്കൽ, നൗഷാദ് അലി,ഷീൻ സോളമൻ, പൊന്നൻ കാട്ടുങ്കൽ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌ തോമസ് ഫിലിപ്പോസ്, കെ.എസ്.സി(എം) ജില്ലാ പ്രസിഡന്റ്‌ ആൻ സ്റ്റാൻലി, കെ.ടി.യു.സി (എം) ടി.എം ജലാൽ, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ നൗഫൽ നൗഷാദ്, വനിതാ കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം ബീന സിബി, പാർട്ടി മണ്ഡലം പ്രസിഡന്റ്‌മാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ് മണ്ഡലം അടിസ്ഥാനത്തിൽ യോഗത്തിൽ നടന്നു. കൂടാതെ വിവിധ മണ്ഡലം കമ്മിറ്റികൾ ചേരുവാൻ തീരുമാനിച്ചു.

26 - 8 - 21 പൂന്തോപ്പ് മണ്ഡലം 5 PM

27 - 8 - 21 മണ്ണംച്ചേരി 5 PM

2 - 9 - 21 ഹോസ്റ്റൽ മണ്ഡലം 5 PM

3 - 9 - 21 മാരാരിക്കുളം മണ്ഡലം 5 PM

4 - 9 - 21 കൊറ്റംകളങ്ങര മണ്ഡലം 5 PM

6 - 9 - 21 പവർഹൗസ് മണ്ഡലം 5 PM

15 - 9 - 21 ആര്യാട് മണ്ഡലം 5 PM

കണ്‍വെന്‍ഷനില്‍ ആര്യാട്, മാരാരിക്കുളം മണ്ഡലം കമ്മിറ്റികൾ പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. അതോടൊപ്പം വിവിധ പോഷക സംഘടനകളുടെ യോഗം ചേരാനും തീരുമാനിച്ചു.

പാർട്ടിയുടെ ബഹുജന അടിത്തറ വികസിപ്പിക്കാനും മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ പാർട്ടിയെ പുനസംഘടിപ്പിക്കാനും സെമി കേഡർ പാർട്ടിയാക്കാനുള്ള പാർട്ടി സ്റ്റീയറിങ് കമ്മിറ്റി തീരുമാനം ജില്ലയുടെ ചുമതലയുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു.

alappuzha news
Advertisment