Advertisment

സമംഗയുടെ അഞ്ഞൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ സംഘടന സമംഗ-സമീക്ഷയുടെ ഉദ്ഘാടനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

New Update

publive-image

Advertisment

ട്രസ്റ്റ് രൂപീകരണത്തിൻറെ 500 -ാം ദിനാഘോഷത്തോടനുബന്ധിച്ച് സമംഗയുടെ കിഴിൽ പ്രവർത്തനമാരംഭിക്കുന്ന കുട്ടികളുടെ സംഘടനയ്ക്ക് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും സമംഗയുടെ മുഖ്യരക്ഷാധികാരിയുമായ ശ്രീമദ് ശാരദാനന്ദ സ്വാമികൾ നിർദ്ദേശിച്ച പേര്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് അദ്ദേഹത്തിൻറെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ പേരെഴുതിയ ബോർഡ് ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറിക്കൊണ്ട് പ്രഖ്യാപിച്ചു.

കുട്ടികളുടെ സംഘടനയുടെ പേര് സമംഗ-സമീക്ഷ. ഇതിനുമുൻപും ട്രസ്റ്റ് സംഘടിപ്പിച്ച രണ്ട് പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തത് യോഗം ജനറൽ സെക്രട്ടറിയാണ്, ശ്രീനാരായണ ധർമ്മ പ്രചരണവും സേവന പ്രവർത്തനങ്ങളും പ്രഖ്യാപിത ലക്ഷ്യമാക്കി കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുവരുന്ന ട്രസ്റ്റിന് യോഗം ജനറൽ സെക്രട്ടറി നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്.

publive-image

ശതാഭിഷിക്തനായ യോഗം ജനറൽ സെക്രട്ടറിയെ ട്രസ്റ്റ് ഭാരവാഹികൾ ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻറ് ജിതിൻ ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ബിനു കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ മഹേഷ് പുന്നപ്പള്ളി, റസു രഘു, എക്സിക്യൂട്ടീവ് അംഗങ്ങളായ ആരോൺ ലാവണ്ടർ, അജിതാ സന്തോഷ്, ജിജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. സമംഗ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

NEWS
Advertisment