Advertisment

അലോഷ്യൻ കുടുംബ സംഗമ മേള സമാപിച്ചു

New Update

 

Advertisment

publive-image

എടത്വ: സെൻറ് അലോഷ്യസ്‌ കലാലയത്തിന്റെ 56 -ാം വാർഷികത്തിൻ്റെ ഭാഗമായി ഫോർമർ യൂണിയൻ മെമ്പേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും സഹകരണത്തോടെ നടന്ന നാല് ദിവസം നീണ്ട് നിന്ന അലോഷ്യൻ കുടുംബ സംഗമ മേള സമാപിച്ചു.

publive-image

 

സാംസ്ക്കാരിക സമ്മേളനം മുൻ എം.എൽ.എയും പൂർവ്വ വിദ്യാർത്ഥികൂടിയായ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തമ്പി പത്തിശ്ശേരിൽ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ പ്രൊഫ:കവിയൂർ ശിവപ്രസാദിനെ സിനിമാ താരം പ്രൊഫ.ബാബു നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു.

സിനിമാ നിർമ്മാതാവ് ചെറിയാൻ ഫിലിപ്പ്, വർഷ ഷാജി, സിനിമാ ബാലതാരം ദേശിയ അവാർഡ് ജേതാവ് മിനോൺ ജോൺ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥിയും ഒളിമ്പ്യൻ അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവർ ഉദ്ഘാടം ചെയ്തു.പ്രിൻസിപ്പാൾ ഡോ. ജോച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊഥ ഉമ്മൻ മാത്യൂ സ്മാരക പുരസ്ക്കാരം അഡ്വ.ജോബ് മൈക്കിൾ എം.എൽ എ സമ്മാനിച്ചു.

പ്രഥമ പ്രിൻസിപ്പാൾ പ്രൊഫ.ഡോ. പി.ടി.ജോസഫിന് വേണ്ടി പ്രിൻസിപ്പാൾ ഡോ. ജോച്ചൻ ജോസഫ് ഏറ്റു വാങ്ങി. വർഗ്ഗീസ് എം.ജെ, മാർട്ടിൻ ടി. കളങ്ങര എന്നിവർ ചേർന്ന് ഡോ.പ്രൊഫ.ഡോ. പി.ടി.ജോസഫിന് കൈമാറി. വർഗ്ഗീസ് എം.ജെ, മാർട്ടിൻ ടി. കളങ്ങര, സെബാറ്റ്യൻ കട്ടപ്പുറം, സോണൽ നെറോണ, ഡോ.ജോൺസൺ വി.ഇടിക്കുള, അസ്ഖർ അലി, ഷൈനി തോമസ്, കെ.ഡി സണ്ണി എന്നിവർ പ്രസംഗിച്ചു.

പൂർവ്വ വിദ്യാർത്ഥി മൈക്കിൾ ജോസഫിൻ്റെ നേതൃത്വത്തിൽ സംഗീത പരിപാടികളും നടന്നു. ബിനീഷ് തോമസ്, ചന്ദു സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.പൂർവ്വ വിദ്യാർത്ഥി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കോളജ് കാമ്പസിലെ നീന്തൽക്കുളത്തിൽ നീന്തൽ പരിശീലനം നല്കി.

Advertisment