കായംകുളം: റിട്ട. അധ്യാപകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല നടക്കാവ് നീലേത്ത് മധുസൂദനൻ നായരെ (70) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാക്കനാട് ലെവൽ ക്രോസിന് സമീപം ആണ് സംഭവം. കായംകുളം പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വിമല. മക്കൾ: മഞ്ജു, ചിന്നു. സംസ്കാരം ഇന്ന് നടക്കും.