Advertisment

വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ കുരുക്കുകൾ; വിമത നീക്കം ശക്തം

New Update

publive-image

Advertisment

ആലപ്പുഴ: എസ്എൻഡിപി യുണിയൻ്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കെ.കെ. മഹേശന്‍റെ ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങൾ വെച്ച് എസ്എൻഡിപി വിമതപക്ഷം വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചു.

സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഉടൻ നൽകും. കെ.കെ. മഹേശന്‍റെ ആത്മഹത്യയിൽ മൊഴിയെടുക്കൽ നടപടി പുരോഗമിക്കുന്ന പശ്ചാതലത്തിലാണ് പുതിയ നീക്കം നടക്കുന്നത്.

വെള്ളാപ്പള്ളി നടേശനെതിരെ മാരാരിക്കുളം പോലിസ് കേസ് എടുത്തതോടെ യൂണിയൻ്റെ സാമ്പത്തിക ഇടപാടുകളും സംശയത്തിൻ്റെ നിഴലിലാണ്. മൈക്രോ ഫൈനാൻസ് കേസുമായി നിരവധി ആക്ഷേപങ്ങൾ നിലവിലുണ്ട്.

Advertisment