Advertisment

ആലപ്പുഴയില്‍ നഗരപ്രദേശത്ത് അതിസാരം വ്യാപകമാകുന്നു

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ നഗരപ്രദേശത്ത് അതിസാരം വ്യാപകമാകുന്നു. ആലപ്പുഴ സക്കരിയാവാർഡിലെ പോലീസ് ക്വാർട്ടേഴ്സിലാണ് അതിസാരം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

തുടർന്നുള്ള അന്വേഷണത്തിൽ പട്ടണത്തിൽ ആകെ അതിസാരം വ്യാപകമാകുന്നതായി അറിഞ്ഞതിനെ തുടർന്ന് നഗരഭരണാലയം വാർഡുകളിൽ കൗൺസിലറന്മാരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും പ്രധിരോധ പ്രവർത്തനവും ശക്തമാക്കിയതായി നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അറിയിച്ചു.

സ്വകാര്യ ആർ.ഒ. പ്ളാൻ്റിലെ വെള്ളത്തിൽ നിന്നാണോ എന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചട്ടുണ്ട്. ആർ.ഒ. വാട്ടർ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലം തിളപ്പിച്ച് ആറിയ ശേഷമെ കുടിക്കാവു എന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Advertisment