Advertisment

നവജാത ശിശുവും അമ്മയും മരിക്കാനിടയായ സംഭവത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷാവസ്ഥ

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശുവും പിന്നീട് അമ്മയും മരിക്കാനിടയായ സംഭവത്തെ തുടർന്ന് സംഘർഷവസ്ഥ നിലനിൽക്കുന്നു. ആലപ്പുഴ കൈനകരി കായിത്തറ രാംജിത്തിൻ്റെ ഭാര്യ അപർണ്ണയും നവജാത ശിശുവുമാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്.

ഇതിനെ തുടർന്ന്‌ ജീവനക്കാർക്കും 'ഡോക്ടര്‍മാര്‍ക്കുമെതിരെയുള്ള പ്രധിഷേധം ശക്തമായി. രാവിലെ മുൻ എം.എൽ.എ. അഡ്വ. ഷാനിമോൾ ഉസ്മാൻ്റെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ ധർണ്ണ നടത്തി.

അമ്മക്ക് നൽകിയ അനസേതഷ്യ കൂടിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നു. ആലപ്പുഴയിൽ നവജാത ശിശുവും പിന്നീട് അമ്മയും മരിക്കാനിടയായ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

വിദഗ്ദ്ധരായ ഒരു ടീമിനെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിശേധം ആശുപത്രി പടിക്കൽ നടന്നുവരുന്നു.

Advertisment