Advertisment

സ്കൂള്‍ കായികമേള വിജയികൾക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി

New Update

publive-image

ആലപ്പുഴ: കേരളസംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപിൽ സ്വർണവും 100,200 മീറ്ററുകളിൽ വെങ്കലവും നേടിയ അഭിരാമിക്കും, അഭിരാമിയുടെ പരിശീലക ഷീജ മനോഷ് എന്നിവർക്കും, കായികമേളയിൽ പങ്കെടുത്ത മറ്റു കായികതാരങ്ങൾക്കും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

സിമ്പിൾ കുതിരപ്പന്തി എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങ് നടന്നത്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു, വി.ആർ മാവോ, എ. റ്റി.ലീഡർ, മനോജ്‌, ഉണ്ണി വി.ജി, വസന്തൻ വി.വി , രാജേഷ് എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment