Advertisment

ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരികോത്സവത്തിന് സംഘാടക സമിതി ആയി

New Update

publive-image

Advertisment

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിൻ്റെയും നഗരസഭയുടെയും ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും സഹകരണത്തോടെ ആലപ്പുഴ ഫെസ്റ്റ് എന്ന പേരിൽ ബീച്ചിൽ സാംസ്ക്കാരിക ഉത്സവം, 15 ദിവസം നീണ്ട് നിൽക്കുന്ന പരിപാടിക്ക് രൂപരേഖയായി.

ഫുഡ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റിനോട് അനുബന്ധ പരിപാടികൾ, വിനോദപരിപാടികൾ, പരമ്പാരത വ്യവസായിക പ്രദർശനം, കാർഷിക വിളകളുടെ പ്രദർശനവും വില്പനയും, അമ്യൂസ്മെൻറ് പാർക്ക്, ലണ്ടൻ ബ്രിഡ്ജ്, സാംസ്ക്കാരിക പരിപാടികൾ, കൃഷിതോട്ടം, വാഹനങ്ങളുടെ പ്രദർശനം, കുട്ടികൾക്കായി വിവിധ പരിപാടികൾ എന്നിവയാണ് ആലപ്പുഴ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത് സംബന്ധിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, വൈസ് ചെയർമാൻ' പി.എസ്.എം.ഹുസൈൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് കൗൺസിൽ അംഗങ്ങളായ, അഡ്വ.റീ ഗോ രാജു, നസീർ പുന്നക്കൽ, ബി.നസീർ, എസ് 'കവിത, അഡ്വ.കുര്യൻ ജയിംസ്, സി.വി. മനോജ് കുമാർ എന്നിവർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു  പ്രസംഗിച്ചു.

സംഘാടക സമിതി രക്ഷാധികാരികളായി ജില്ലയിലെ മന്ത്രിമാർ 'എം.പി.' എം.എൽ.എ.മാർ രക്ഷാധികാരികളായും ജില്ല കലക്ടർ, സബ് കലക്ടർ ' പോലീസ് മേധാവി 'ഉപ രക്ഷാധികാരികളായും, വി.ജി.വിഷ്ണു ചെയർമാനായും 'സിവി.മനോജ് കുമാർ വർക്കി ഗ് ചെയർമാനായും അഡ്വ.കുര്യൻ ജയിംസ് ജനറൽ കൺവീനറായും 'ആനന്ദ് ബാബു 'ചീഫ് കോ-ഓർഡിനേറ്ററുമായിരിക്കും. പ്രചരണ വിഭാഗം കൺവീനറായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കൺവീനറന്മാരായി കെ.നാസർ, സി. റ്റി സോജി, എ.എൻ പുരം ശിവകുമാർ, ഹബീബ് തയ്യിൽ, രാജേഷ് രാജഗിരി, ട്രഷററായി സുജാത് കാസിം എന്നി വരെ തിരെഞ്ഞെടുത്തു.

Advertisment