Advertisment

ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറിയിടിച്ചു; ആലപ്പുഴയില്‍ യുവാവിന് ദാരൂണാന്ത്യം

New Update

publive-image

Advertisment

ചാരുംമൂട്: ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് അപകടം നടന്നത്. കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബന്ധു വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്.

സംഭവത്തിൽ നൂറുനാട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ: സൽമ, സഹോദരി: ആതിര.

Advertisment