Advertisment

സ്വർണ്ണ വ്യാപാരികൾ ഏപ്രിൽ 1 കരിദിനമായി ആചരിക്കും

New Update

publive-image

Advertisment

ആലപ്പുഴ: ഹാൾമാർക്ക് യുണിക്ക് ഐഡൻ്റിഫിക്കേഷൻ എച്ച്.യു.ഐ.ഡി നടപ്പിലാക്കാൻ വ്യാപാരികൾക്ക് 6 മാസം സമയം അനുവധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത ബി.ഐ.എസ് നിലപാടിൽ പ്രധിഷേധിച്ച് ഓൾ കേരള ഗോൾഡ് ആൻറ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരം ഏപ്രിൽ 1 വ്യാപാരികൾ കരിദിനമായി ആചരിക്കും.

രാജ്യത്ത് 360 ജില്ലകളിലാണ് നിയമം നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നികുതി എന്ന ജി.എസ്.ടിയുടെ പ്രഖ്യാപിത നിലപാട് ന് വിരുദ്ധമാണ് ഈ തീരുമാനം. നിയമം രാജ്യവ്യാപകമായി നടപ്പിലാക്കാൻ 6 മാസം സമയം നീട്ടണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ആലപ്പുഴ എം.പി എ.എം.ആരിഫ് മുഖാന്തിരവും, ഓൾ ഇൻഡ്യ ഗോൾഡ് സംഘടനകളും മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമം നടപ്പിലാക്കുന്നതിൽ വ്യാപാരികൾ എതിരല്ല - നിലവിലെ സ്റ്റോക്കുകൾ എച്ച്.യു.ഐ.ഡി.യിലേക്ക് മാറ്റാൻ 6 മാസം സമയം എടുക്കുമെന്നുള്ളതാണ് കാരണം.

ജില്ല പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, എ.എച്ച്.എം. ഹുസൈൻ, മുട്ടം നാസർ, ബ്രദേഴ്സ് റഷീദ്, കെ.നാസർ, വേണു കൊപ്പാറ, ബാലൻ പുളിമൂട്ടിൽ, എബി തോമസ്, എം.പി ഗുരു ദയാൽ എന്നിവർ പ്രസംഗിച്ചു.

Advertisment