Advertisment

സംവരണവിഭാഗത്തിലേതടക്കം 665 സീറ്റുകൾ മാത്രം ശേഷിക്കെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും ലഭിച്ചില്ലെന്ന് പരാതിയാണെങ്ങും. വിദ്യാർത്ഥികളെ പെരുമഴത്ത് നിർത്തരുത് ! - (ലേഖനം)

New Update

publive-image

Advertisment

-അസീസ് മാസ്റ്റർ

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് രണ്ട് അലോട്ട്മെൻ്റ്  കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കപ്പെട്ട സങ്കടകരമായ അവസ്ഥയാണ് നിലവിലുള്ളത്. 4,65,219 അപേക്ഷകരിൽ ഇതുവരെ പ്രവേശനം ലഭിച്ചത് 2,69,533 പേർക്ക് മാത്രമാണ്.

സംവരണവിഭാഗത്തിലേതടക്കം 665 സീറ്റുകൾ മാത്രം ശേഷിക്കെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും ലഭിച്ചില്ലെന്ന് പരാതിയാണെങ്ങും. സപ്ലിമെൻ്ററി അലോട്ട്മെന്റ് മാത്രം അവശേഷിക്കെ വൻതുക മുടക്കി മാനേജ്മെൻ്റ്, അൺഎയ്ഡഡ് സീറ്റുകളിലും മറ്റും പ്രവേശനം നേടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ കിടപ്പ്.

ഹയർ സെക്കൻഡറി പരീക്ഷ മുതലേയുള്ള  അശാസ്ത്രീയ രീതികളാണ് കുട്ടികളെ ആശങ്കയുടെ പെരുമഴയത്ത് നിർത്തുന്നത്. കോവിഡ് കാരണം സകലതും താളം തെറ്റിയ സാഹചര്യത്തിലും പരീക്ഷ നടത്തിയെങ്കിലും വിവേകശൂന്യമായ നടപടികളിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ച വേദനയിലാണ് കുട്ടികളും രക്ഷിതാക്കളും.

നീന്തൽ അറിയുന്നവർക്ക് പ്രവേശനത്തിന് മുൻഗണന നൽകുന്നതോടെ സ്വാധീനമുപയോഗിച്ച് നീന്തൽ അറിയാഞ്ഞിട്ടും ആ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മിടുക്കൻമാർക്ക് മുന്നിൽ യോഗ്യരായ പലരും പുറന്തള്ളപ്പെടുകയാണ്. അതുപോലെ മറ്റൊരു സംഗതിയാണ്,

അതാത് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്നത്. ഇക്കാരണത്താൽ, സ്കൂളേയില്ലാത്ത പഞ്ചായത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അവസരം നഷ്ടമാവുന്നു. ഇങ്ങനെ കാലോചിതമല്ലാത്ത ഒട്ടേറെ കടമ്പകളിൽ തട്ടി കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥി സമൂഹത്തെ സർക്കാർ ഗൗരവപൂർവ്വം നിരാശപ്പെടുത്തുകയാണ്.

സീറ്റ് വർധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം സാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. അൺ എയ്ഡഡ് മേഖലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഫീസ് നൽകേണ്ടിവരുന്നത് സാമ്പത്തികമായി തളർന്ന ഒട്ടേറെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പറ്റില്ലെന്ന യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.

രണ്ടാം അലോട്ട്മെൻ്റിൽ 69,642 പേർക്കാണ് പുതുതായി സീറ്റ് ലഭിച്ചത്. 4,707 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചു. വർഷങ്ങളായി മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ്ടു പ്രവേശനത്തിന് വേണ്ടത്ര സീറ്റ് ലഭിക്കാത്ത വിഷയം ചർച്ച ചെയ്യുമ്പോൾ തന്നെയാണ്, കോവിഡുകാലത്ത് സംസ്ഥാനത്തുടനീളം വിദ്യാർത്ഥി സമൂഹം യോഗ്യത നേടിയിട്ടും അശാസ്ത്രീയതയുടെ ഇരയാക്കപ്പെട്ട് കണ്ണീർ കുടിക്കുന്നത്.

യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശന നടപടികൾ സുഗമമായി തീരാനുള്ള തീരുമാനങ്ങൾ സർക്കാർ പെട്ടെന്ന് കൈകാര്യം ചെയ്യണമെന്നാണ് ഈയവസരത്തിൽ ആവശ്യപ്പെടാനുള്ളത്. ആശങ്കയില്ലാത്ത നല്ലൊരു സായാഹ്നം എല്ലാവർക്കും നേരുന്നു. ജയ് ഹിന്ദ്.

voices
Advertisment