Advertisment

കരളുറപ്പിൻ്റെ കേരളം ലഹരി കൊണ്ട് കരൾ നശിപ്പിക്കുന്നവരുടെ ഉറപ്പിലേക്ക് വഴുതി വീഴുമ്പോൾ വമ്പന്മാരുടെ മക്കളും ബന്ധുമിത്രാദികളും ലഹരിയുടെ ലോകത്ത് മേൽവിലാസമുറപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിലാണ്. ചുറ്റുവട്ടത്തെ "ന്യൂജെൻ" മരുന്നുകൾ ! (ലേഖനം)

New Update

publive-image

Advertisment

-അസീസ് മാസ്റ്റർ

ആളുകൾ ഇന്ന് മരുന്നിന് പിന്നാലെയാണ്. പല പല രോഗങ്ങളും സമ്മർദ്ദങ്ങളും തന്നെ കാരണം. ഇതിനു പിന്നാലെയാണ് യുവതലമുറ വിവിധ മയക്കുമരുന്നുകൾക്ക് അടിമയായി വർണശബളമായ ജീവിതം നശിപ്പിക്കുന്നത്. അമിതമായാൽ ആഹാരവും വിഷമാകുമ്പോഴാണ് ആനന്ദത്തിനായി വിഷം തന്നെ കഴിക്കാൻ ന്യൂജെൻ തലമുറ മത്സരിക്കുന്നത്.

മയക്കുമരുന്നിൻ്റെ കാര്യത്തിൽ ന്യൂജെൻ മാത്രമല്ല, പഴയ തലമുറയും ഒട്ടും മോശമല്ല. മദ്യവും പുകവലിയും ചവയും ഹാൻസ്, പാൻപരാഗ് തുടങ്ങിയ പാൻമസാലകളുമായി ഒളിമറയോടെ പഴയ തലമുറ സമൂഹത്തിൽ വിലസുമ്പോൾ വീര്യം കൂടിയ ന്യൂജെൻ മരുന്നിലാണ് കൗമാരക്കാർ തൊട്ടുള്ളവരുടെ തൊട്ടു നോട്ടം!

സത്യത്തിൽ, കുടിൽ തൊട്ട് കൊട്ടാരം വരെയുള്ള വഴിയിൽ ആളുകളെ കാത്തിരിക്കുന്ന ചതിക്കുഴികളിൽ പെട്ടുലയുന്നവരിൽ പ്രമുഖനെന്നോ, മേൽവിലാസമില്ലാത്തവരെന്നോ വ്യത്യാസമില്ല. മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ ഒരു വിപത്തായി മാറിയിരിക്കുന്നു എന്നതിനപ്പുറം ലഹരി മരുന്നിനോടുള്ള അടിമത്തം വ്യക്തിക്കും കുടുംബത്തിനും മാത്രമല്ല,  സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക-സാംസ്‌കാരിക സുസ്ഥിരതയും അത് നശിപ്പിക്കുന്നു വെന്നതാണ് കാര്യം.

മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാനീയമാണ് മദ്യം. പ്രായം, ജാതി, മതം, സാമ്പത്തികം, തൊഴില്‍, വിദ്യാഭ്യാസ വരമ്പുകള്‍ക്ക് അതീതമായി കൂടിക്കൊണ്ടിരിക്കുന്ന ഒരു വന്‍വിപത്താണ് മദ്യാസക്തിരോഗം. മദ്യപന്മാരുടെ ഒരു ഗ്രൂപ്പ് തന്നെ സാമൂഹിക മാധ്യമത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുവെന്ന് പറയുമ്പോൾ തന്നെ നമ്മുടെ നാടെത്തിയിരിക്കുന്ന മൂല്യശോഷണത്തിന് ഏറ്റവും വലിയ തെളിവാണ് അത്.

ലഹരി ഉപയോഗം ആരോഗ്യത്തിന് .ഹാനികരം എന്ന് അറിഞ്ഞു കൊണ്ടു തന്നെ മാരക രോഗം ക്ഷണിച്ചു വരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണ് സർക്കാർ സംവിധാനങ്ങൾക്ക് എന്ന് പറഞ്ഞാൽ അധികപറ്റാവില്ല. കൊറോണ കാലത്തും മദ്യത്തിൻ്റെ കാര്യത്തിൽ സർക്കാർ കാണിച്ച ശുഷ്കാന്തി സമൂഹത്തിൻ്റെ മറ്റു പ്രധാന വിഷയത്തിൽ കാണിച്ചിട്ടില്ല എന്നത് ഖേദകരം തന്നെയാണ്..

കരളുറപ്പിൻ്റെ കേരളം ലഹരി കൊണ്ട് കരൾ നശിപ്പിക്കുന്നവരുടെ ഉറപ്പിലേക്ക് വഴുതി വീഴുമ്പോൾ വമ്പന്മാരുടെ മക്കളും ബന്ധുമിത്രാദികളും ലഹരിയുടെ ലോകത്ത് മേൽവിലാസമുറപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിലാണ്.

ലഹരിവിരുദ്ധ നാടിനായി നമുക്ക് കൈകോർക്കാം. നല്ലൊരു ഭാവിയുള്ള തലമുറകൾക്കായി ലഹരിയെ കടക്ക് പുറത്താക്കാം. എല്ലാവർക്കും ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ് !

voices
Advertisment