Advertisment

ഹോണ്ട നവി കസ്റ്റമാനിയ വിജയികളെ പ്രഖ്യാപിച്ചു

New Update

കൊച്ചി: വന്‍തരംഗമായി മാറിയ ഹോണ്ടയുടെ ഹോണ്ടനവി കസ്റ്റമാനിയ വിജയികളെ പ്രഖ്യാപിച്ചു.  ആയിരക്കണക്കിന്‌ യുവതീയുവാക്കള്‍ ഒത്തു ചേര്‍ന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചാണ്‌ വിജയികള്‍ക്കുള്ള പുരസ്‌കാരം നല്‍കിയത്‌.

Advertisment

publive-image

ചടങ്ങില്‍ വെച്ച്‌ വിജയികളെ ഹോണ്ട പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ അനുമോദിച്ചു.   കാണാനും ഡ്രൈവ്‌ ചെയ്യാനും ആനന്ദകരം എന്ന അടിസ്ഥാന തത്വത്തിലാണ്‌ ഹോണ്ട നവി പുറത്തിറക്കിയിരിക്കുന്നത്‌. കസ്റ്റമൈസ്‌ ചെയ്യാന്‍ അനന്ത സാധ്യതകള്‍ നില നിര്‍ത്തിയാണ്‌ നവി ഹോണ്ട വികസിപ്പിച്ചിരിക്കുന്നത്‌ എന്നതിനാലാണ്‌ ഹോണ്ടനവി കസ്റ്റമാനിയ മല്‍സരം സംഘടിപ്പിച്ചത്‌.

യുവ തലമുറയുടെ ടുവീലറിലുള്ള അഭിരുചികള്‍ സമന്വയിപ്പിക്കാനുള്ള അവസരമാണ്‌ നവിയിലൂടെ ഹോണ്ട പ്രദാനം ചെയ്യുന്നതെന്ന്‌ ഹോണ്ട മോട്ടോര്‍സൈക്കിള്‍ സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറു പട്ടണങ്ങളിലും കസ്റ്റമൈസേഷന്‍ ട്രെന്റ്‌ ആയികൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

publive-image

തിരഞ്ഞെടുക്കപ്പെട്ട 24 മത്സരാര്‍ത്ഥികളുമായി പൊരുതി ധനന്‌ജയ്‌ പരിഹാര്‍ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു. 2 ലക്ഷം രൂപയാണ്‌ സമ്മാന തുക. അതോടൊപ്പം കസ്റ്റമൈസ്‌ ചെയ്‌ത ഈ വാഹനം 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ (കോട്ടയം) നിന്നുളള ആഷിക്ക്‌ ജോസഫ്‌ തോമസ്‌ റണ്ണേഴ്‌സ്‌അപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

1 ലക്ഷം രൂപയാണ്‌ സമ്മാന തുക.  ടെക്‌നോളജി ഇഷ്ടപ്പെടുന്ന യുവതലമുറക്കായി ഹോണ്ട പ്രത്യേക വെബ്‌ ആന്റ്‌ ആപ്ലിക്കേഷന്‍ മത്സരവും സംഘടിപ്പിച്ചു.  ജ്യുഗാന്ദ്‌ വീര്‍ സിങ്‌, ലളിത്‌ അന്‍കല എന്നിവര്‍ വെബ്‌ ആന്റ്‌ ആപ്ലിക്കേഷന്‍ മത്സര വിഭാഗത്തിലെ വിജയികളായി പ്രഖ്യാപിച്ചു. ഇതില്‍ 5500ഓളം പേര്‍ പങ്കെടുത്തു.

Advertisment