Advertisment

കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തിന് പത്തരമാറ്റ് തിളക്കം ! ബിജെപിയുമായി സഖ്യവും കൂട്ടുകെട്ടുമില്ലാതെ നേര്‍ക്കുനേര്‍ നിന്ന് പൊരുതി നേടിയ കോണ്‍ഗ്രസ് വിജയം ബിജെപിയ്ക്ക് നല്‍കുന്നത് ദുസൂചനകള്‍ തന്നെ ! ഇന്ന് രാജ്യത്ത് കോണ്‍ഗ്രസാണ് താരം !

New Update

publive-image

Advertisment

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടിയാല്‍ അത് കോണ്‍ഗ്രസിന്‍റെ പത്തരമാറ്റ് വിജയമായിരിക്കും. കാരണം സഖ്യങ്ങളും കൂട്ടുകെട്ടുകളുമില്ലാതെ ഒറ്റയ്ക്കു നിന്ന് ബിജെപിയുമായി ഏറ്റുമുട്ടി നേടുന്ന വിജയമാണിത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതാണ് കര്‍ണാടക ഫലം.

കോണ്‍ഗ്രസിന് ബിജെപിയുമായി തുടക്കം മുതല്‍ 40 - 50 സീറ്റുകളുടെ വ്യത്യാസമാണുള്ളത്. ബിജെപിയെ ബഹുദൂരം സീറ്റുകള്‍ക്ക് പിന്നിലാക്കാന്‍ കഴിഞ്ഞെന്നത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ മിന്നലാട്ടം തന്നെ.

കോണ്‍ഗ്രസിന് ബിജെപിയുമായി 5 ശതമാനത്തോളം വോട്ട് വര്‍ധനയാണ് നിലവില്‍ കാണിക്കുന്നത്. സീറ്റ് നിലയില്‍ 40 സീറ്റുകളെങ്കിലും ബിജെപിയേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കണക്കുകൂട്ടല്‍.

publive-image


എണ്ണിപ്പിടിച്ച സീറ്റുകളുമായി വന്ന് മുഖ്യമന്ത്രിയാകുന്ന ജെഡിഎസിന്‍റെ കുമാരസ്വാമിയെ തളയ്ക്കാന്‍ കഴിഞ്ഞെന്നതും കോണ്‍ഗ്രസ് വിജയത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു.


പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് തേര്‍തെളിച്ചിട്ടും കര്‍ണാടകയില്‍ ഈ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് ബിജെപിയുടെ മുഖം വികൃതമാക്കും.

Advertisment