Advertisment

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം മോദി മാജിക്കിനേറ്റ തിരിച്ചടി. മോദി വന്നാല്‍ നേടാം എന്ന ബിജെപി മുദ്രാവാക്യം തകരുന്നു ! മോദിയെ ഭയന്ന് പിന്‍വലിയേണ്ടെന്ന സന്ദേശവുമായി കര്‍ണാടക !

New Update

publive-image

Advertisment

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ മുന്നില്‍ നിന്ന് നയിച്ചിട്ടും കര്‍ണാടക ബിജെപിക്ക് പിടികൊടുത്തില്ല. മോദി പ്രഭയില്‍ സംസ്ഥാനങ്ങള്‍ പിടിക്കാമെന്ന ബിജെപി ഘടകങ്ങളുടെ ആത്മവിശ്വാസമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. 'കേരള സ്റ്റോറി' മുതല്‍ വര്‍ഗീയ ആവനാഴിയിലെ എല്ലാ അടവുകളും പയറ്റി തന്നെയാണ് മോദി ഉള്‍പ്പെടെ കര്‍ണാടകയില്‍ തേര്‍ തെളിച്ചത്. പക്ഷേ അതൊന്നും കര്‍ണാടക ചെവിക്കൊണ്ടില്ല.


കര്‍ണാടകയില്‍ നിന്നും പുറത്തായപ്പോള്‍ തെക്കേ ഇന്ത്യയില്‍ ബിജെപി വട്ടപൂജ്യമായി. കേരളം പിടിക്കുമെന്ന് വീമ്പിളക്കി നടക്കുമ്പോഴാണ് കക്ഷത്തിലിരുന്ന കര്‍ണാടക ബിജെപിയെ ചെവിയില്‍ തൂക്കി എറിഞ്ഞിരിക്കുന്നത്.


യുപി, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ബിജെപിയുടെ പല സംസ്ഥാന ഘടകങ്ങളുടെയും പ്രതീക്ഷ മോഡിയുണ്ടെങ്കില്‍ വിജയിച്ചു കയറാം എന്നായിരുന്നു. സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം മോശമായാലും തെരഞ്ഞെടുപ്പ് പ്രചരത്തിന്‍റെ അന്തിമഘട്ടത്തില്‍ മോഡിയെ കളത്തിലിറക്കിയുള്ള കുറെ റോഡ് ഷോകളിലൂടെ ഭരണം പിടിക്കുന്നതായിരുന്നു രാജ്യത്തെ ട്രെന്‍ഡ്.

കര്‍ണാടക ബിജെപിയും ഒരു പരിധിവരെ പ്രതീക്ഷ വച്ചത് മോദി മാജിക്കിലായിരുന്നു. കോണ്‍ഗ്രസുമായി 50 ലേറെ സീറ്റുകള്‍ക്ക് പിന്നില്‍ പോയതോടെ 'മോദി മാജിക്കി'ന് ഇനി എത്രകണ്ട് ഫലമുണ്ടാക്കാന്‍ കഴിയും എന്ന സംശയം ഉയര്‍ന്നു.

മോദി വന്നാല്‍ നേടും എന്നു കരുതിയ ബിജെപിക്കാര്‍ക്ക് നിരാശയാണെങ്കില്‍ മോദിയെ ഭയന്ന് പിന്നോട്ട് വലിയുന്നത് പതിവാക്കിയ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഇനി സധൈര്യം മോദിയെ നേരിടാം. മോദിയെ ഭയം വേണ്ട, ബിജെപിയുടെ സന്നാഹങ്ങളെ ഭയം വേണ്ട. ബിജെപിക്കെതിരെ മോദിയുടെ മുന്നില്‍നിന്ന് പൊരുതാം.

Advertisment