Advertisment

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. കെപിസിസി അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ച് വഹിച്ച് ഡികെ ശിവകുമാര്‍ 'ഒന്നാമനാകും' ! പായ്‌ക്കേജ് ഇങ്ങനെ...

New Update

publive-image

Advertisment

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിലെ മുന്‍ധാരണ പ്രകാരം തന്നെയായിരിക്കും തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയുമായിരിക്കും ഡികെ ശിവകുമാറിന് ലഭിക്കുക.

ഫലത്തില്‍ മുഖ്യമന്ത്രിയാകുക സിദ്ധരാമയ്യയാണെങ്കിലും കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമെന്ന നിലയില്‍ ഡികെ ശിവകുമാര്‍ സംസ്ഥാനത്തെ ഒന്നാമനായി തുടരും.


ഇരുനേതാക്കളെയും ശക്തരാക്കി നിലനിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുകയെന്ന തന്ത്രമായിരിക്കും കോണ്‍ഗ്രസ് പരീക്ഷിക്കുക. അതിനി സിദ്ധരാമയ്യയും ഡികെ ശിവകുമാറുമായി മുന്‍കൂര്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഏറെ കരുതലോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്.


സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന മുന്‍ ജനറല്‍ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് കാര്യങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുകയാണ്.

Advertisment