Advertisment

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കടന്നുപോയ കര്‍ണാടകയിലെ 21 -ല്‍ 17 സീറ്റിലും കോണ്‍ഗ്രസ് വിജയം. ഒന്നില്‍പോലും നിലംതൊടാതെ ബിജെപി

New Update

publive-image

ബാംഗ്ലൂര്‍: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ കര്‍ണാടകയിലെ 21 നിയമസഭാ മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് വിജയം. അതില്‍ ഒന്നില്‍ പോലും ബിജെപിയെ നിലംതൊടാന്‍ സമ്മതിച്ചുമില്ല. പിന്നീടും രാഹുല്‍ ഗാന്ധിയുടെ പൊതുയോഗങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയേക്കാള്‍ കര്‍ണാടകയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. മോദിയുടെ സമ്മേളനങ്ങളില്‍ ജനം കുറഞ്ഞതിന് സംസ്ഥാന ഘടകം പഴികേള്‍ക്കുകയും ചെയ്തു.

Advertisment