Advertisment

കർണാടകയിൽ കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്നു; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി

New Update

publive-image

Advertisment

ബംഗളൂരു: കർണാടകയിൽ കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറവുള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്.

കൊറോണ ലോക്ഡൗണിന് ശേഷം സ്‌കൂൾ പുനരാരംഭിച്ച് ആദ്യ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി. മല്ലേശ്വരത്തെ പ്രി യൂണിവേഴ്‌സിറ്റിയിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കർണാടകയിൽ പുതിയ വിദ്യാഭ്യാസ നയത്തിനും ഇന്ന് തുടക്കം കുറിച്ചു. കർണാടകയിൽ ഡിഗ്രി മുതലുള്ള ക്ലാസുകൾ കഴിഞ്ഞ മാസം തന്നെ തുറന്നിരുന്നു. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ്.

 

NEWS
Advertisment