Advertisment

കേരളത്തിൽ നിന്ന് എത്തുന്ന എല്ലാവർക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

New Update

publive-image

Advertisment

ബെം​ഗ്ലൂരൂ: കേരളത്തിൽ നിന്ന് എത്തുന്ന എല്ലാവർക്കും ക്വാറന്റീനെന്ന് കർണാടക. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ആർടിപിസിആർ ഉള്ളവർക്കും ക്വാറന്റീൻ നിർബന്ധമാക്കി.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. മറ്റുള്ളവർക്കെല്ലാം ഹോം ക്വാറന്റീൻ മതിയാവും. വിദ്യാർത്ഥികൾക്ക് ക്വാറൻ്റീൻ സൗകര്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

ജീവനക്കാർക്ക് ഹോം ക്വാറൻ്റീൻ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, അടിയന്തര യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരീക്ഷ എഴുതാൻ ഒരു രക്ഷിതാവുമായി എത്താം. ചികിത്സാ ആവശ്യങ്ങൾക്കും രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ട്.

NEWS
Advertisment