Advertisment

ഇത്തോസ് ലിമിറ്റഡ് ഐപിഒ മേയ് 18ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: പ്രീമിയം വാച്ചുകളുടെ വിതരണ കമ്പനിയായ ഇത്തോസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) മേയ് 18ന് ആരംഭിക്കും. ഓഹരി ഒന്നിന് 836 രൂപ മുതല്‍ 878 വരെയാണ് നിരക്ക്. മേയ് 20ന് വില്‍പ്പന അവസാനിക്കും. 10 രൂപയാണ് ഓഹരിയുടെ മുഖവില. ചുരുങ്ങിയത് 17 ഓഹരികളായും തുടര്‍ന്ന് 17ന്റെ ഗുണിതങ്ങളായും അപേക്ഷിക്കണം. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 375 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 11 ലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്.

ഇന്ത്യയിലെ പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ വില്‍പ്പനയില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് ചണ്ഡീഗഢ് ആസ്ഥാനമായ ഇത്തോസ് ലിമിറ്റഡ്. ടിസോട്ട്, റാഡോ, ഒമേഗ തുടങ്ങി 50 പ്രീമിയം വാച്ച് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിതരണക്കാരാണ് ഇത്തോസ്. ലക്ഷ്വറി വാച്ച് വില്‍പ്പനയില്‍ 20 ശതമാനവും പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ വില്‍പ്പനയില്‍ 13 ശതമാനവും വിപണി വിഹിതം ഇത്തോസിനുണ്ട്. ഇന്ത്യയിലുടനീളം 17 നഗരങ്ങളിലായി 50 റീട്ടെയില്‍ സ്റ്റോറുകളും കമ്പനിക്കുണ്ട്.

Advertisment