Advertisment

ഉത്സവ സീസണില്‍ വാര്‍ഷിക വില്‍പനയുടെ 40% ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്‍റീരിയോ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്ഡായ ഗോദ്റെജ് ഇന്‍റീരിയോ, ഈ ഉത്സവ സീസണില്‍ വാര്‍ഷിക വില്‍പനയുടെ 40 ശതമാനം വില്പന ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും ഗോദ്റെജ് ഇന്‍റീരിയോ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 20% വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇന്ത്യയിലുടനീളം 5000 പിന്‍കോഡുകളില്‍ ഡെലിവറി പോയിന്‍റുകള്‍ വര്‍ധിപ്പിച്ച് അതിന്‍റെ ഓമ്നിചാനല്‍ സാന്നിധ്യം കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ നൂറിലധികം നഗരങ്ങളിലേക്ക് ഡെലിവറി പോയിന്‍റുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ, ഈ ഉത്സവ സീസണില്‍ ഇ-കൊമേഴ്സ് വില്‍പനയിലൂടെ വരുമാനം ഇരട്ടിയാക്കാനും ഗോദ്റെജ് ഇന്‍റീരിയോ ലക്ഷ്യമിടുന്നു. 2022 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലുടനീളം ഒന്നാം നിരമുതല്‍ മൂന്നാം നിര വരെയുള്ള നഗരങ്ങളിലായി 45 സ്റ്റോറുകള്‍ ഗോദ്റെജ് ഇന്‍റീരിയോ ഇതിനകം തുറന്നിട്ടുണ്ട്. ഉത്സവ ആഘോഷ ഓഫറുകളുടെ ഭാഗമായി, ബെഡ്റൂം, ലിവിങ് റൂം, ഡൈനിങ് റൂം, മെത്തകള്‍ എന്നിവ ഉള്‍പ്പെടുന്ന ഹോം ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് 30% വരെ മെഗാ കിഴിവും അമ്പതിനായിരം രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. അടുത്തുള്ള സ്റ്റോറുകളിലും ഓണ്‍ലൈനിലും ഈ ഓഫര്‍ ലഭ്യമാവും. 2022 സെപ്റ്റംബര്‍ 17ന് ആരംഭിച്ച ഓഫര്‍ വില്പനയ്ക്ക് 2022 ഡിസംബര്‍ 11 വരെ സാധുതയുണ്ട്.

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീങ്ങിയതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ പോസിറ്റീവായ സൂചനകളാണ് കാണുന്നതെന്ന് ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റ് (ബി2സി) സുബോധ് മേത്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിമാന്‍ഡില്‍ 15-20% വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. ഹോം ഫര്‍ണിച്ചര്‍, സ്റ്റോറേജ്, കിച്ചണ്‍, മെത്തകള്‍ തുടങ്ങിയ ഞങ്ങളുടെ വിഭാഗങ്ങളിലുടനീളം ഉപഭോക്തൃ ഡിമാന്ഡില്‍ വലിയ ഉയര്‍ച്ചയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment