Advertisment

മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍  3.34 കോടി ഓര്‍ഡറുകള്‍ നേടി മീഷോ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ 2022 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. അഞ്ചുദിവസത്തെ വ്യാപാരോത്സവത്തില്‍ മീഷോ ഉപയോക്താക്കള്‍  3.34 കോടി ഓര്‍ഡറുകളാണ് നല്‍കിയത്. കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരം ലഭ്യമാക്കിയതിലൂടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന 68 ശതമാനം ഉയര്‍ന്നു.

വ്യാപാരോത്സവ വേളയില്‍ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. ഇതില്‍ പുതുതായി ഇകൊമേഴ്സിലേക്ക് വന്നവരും ആദ്യമായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തിയവരും ഉള്‍പ്പെടുന്നു. ഏതാണ്ട് 60  ശതമാനം ഓര്‍ഡറുകളും എത്തിയത് നാലാം നിര നഗരങ്ങളില്‍ നിന്നാണ്. അടുക്കള ഉപകരണങ്ങള്‍ പോലുള്ളവയുടെ വില്‍പന 116 ശതമാനവും സൗന്ദര്യ, വ്യക്തിഗത പരിചരണ ഉല്‍പങ്ങളുടേത് 109 ശതമാനവും യാത്രാ അനുബന്ധ സാധനങ്ങളുടേത് 99 ശതമാനവും വര്‍ധിച്ചു.

മീഷോ ഈ മേഖലയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയതും എംഎസ്എംഇകളെ ഡിജിറ്റലാകാന്‍ സഹായിച്ചതുമായ 'സീറോ പെര്‍സെന്‍റ് സെല്ലര്‍ കമ്മീഷന്‍' പദ്ധതി വില്‍പ്പന കാലയളവില്‍ 104 കോടി രൂപ കമ്മീഷനായി ലാഭിക്കാന്‍ അവരെ സഹായിച്ചു.

ഈ ഉത്സവ കാലത്ത് വില്‍പ്പനയില്‍ ഉണ്ടായ വര്‍ദ്ധനയില്‍ സന്തോഷിക്കുന്നുവെന്നും എംഎസ്എംഇകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ച സാധ്യമാക്കുന്ന  പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു.

Advertisment